Latest NewsNewsIndiaInternational

മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യവുമായി എത്തിയ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ ട്വീറ്റും പിൻവലിച്ച് മുങ്ങി

ലണ്ടൻ: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യവുമായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ ട്വിറ്ററിൽ എത്തിയത്. എന്നാൽ പ്രതികരണം കണ്ട് ഞെട്ടിയ പനേസർ പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു.

Read Also : തിരുവനന്തപുരത്ത് നടത്താനിരുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരിൽ ആരാണ് മികച്ച പ്രധാനമന്ത്രി എന്ന് കണ്ടെത്താനായിരുന്നു പനേസറുടെ ശ്രമം. ബോറിസ് ജോൺസൺ എന്ന ഉത്തരം പ്രതീക്ഷിച്ച് പനേസർ നടത്തിയ പോളിംഗിൽ നരേന്ദ്ര മോദിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. ഇതോടെ താരം ട്വീറ്റ് പിൻവലിച്ചെങ്കിലും നിരവധി സ്‌ക്രീൻ ഷോട്ടുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button