KeralaLatest NewsNews

ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെയാണ് പിന്തുണയ്ക്കുന്നത് അല്ലാതെ ഭീകരനെയല്ല

മോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം : ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെയാണ് പിന്തുണയ്ക്കുന്നത് അല്ലാതെ ഭീകരനെയല്ലെന്ന് നടന്‍ കൃഷ്ണകുമാര്‍.
നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് നടന്‍ കൃഷ്ണകുമാര്‍ ചോദിക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കൃഷ്ണകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : സംസ്ഥാനത്ത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് 30 ലക്ഷം വായ്പ , വിശദാംശങ്ങള്‍ പുറത്തുവിട്ട് നോര്‍ക്ക

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ,

ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രെയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല.
അറുപത് കൊല്ലത്തോളം കോണ്‍ഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടര്‍ന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത്.

കമ്മ്യൂണിസ്റ് പാര്‍ട്ടിയിലെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെയും നേതാക്കളുമായി എനിയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോള്‍ അതില്‍ സുഖം കിട്ടുന്നവര്‍ക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവര്‍ക്കു നെഗറ്റിവ് ആയ അനുഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button