കൊച്ചി> ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്‌ഘാടനത്തിനുള്ള ഒരുക്കം പൂർത്തിയായി. വൈറ്റില മേൽപ്പാലം ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 9.30നും കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം പകൽ 11നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. രണ്ടിടത്തും പ്രത്യേകം നടക്കുന്ന ചടങ്ങുകളിൽ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈറ്റില ജങ്‌ഷനിൽ നടക്കുന്ന വൈറ്റില പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എസ് ശർമ, എം സ്വരാജ്, ജോൺ ഫെർണാണ്ടസ്, പി ടി തോമസ്, ടി ജെ വിനോദ്, മുൻ എംപിമാരായ പി രാജീവ്, കെ വി തോമസ്, കലക്ടർ എസ് സുഹാസ്, ദേശീയപാത ചീഫ് എൻജിനിയർ എം അശോക് കുമാർ, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ് സിങ് എന്നിവർ പങ്കെടുക്കും.
കുണ്ടന്നൂർ മേൽപ്പാലത്തിനുസമീപം നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, എസ് ശർമ, ജോൺ ഫെർണാണ്ടസ്, പി ടി തോമസ്, മുൻ എംപിമാരായ പി രാജീവ്, കെ വി തോമസ്, മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, കലക്ടർ എസ് സുഹാസ് കൗൺസിലർമാരായ സി വി സന്തോഷ്, സി ആർ ഷാനവാസ്, സിബി മാസ്റ്റർ, ആർബിഡിസികെ എംഡി ജാഫർ മാലിക് എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..