NattuvarthaLatest NewsNews

പൊള്ളലേറ്റ്​ ചികിത്സയിലായിരുന്ന നഴ്​സിംഗ്​ വിദ്യാര്‍ത്ഥിനി മരിച്ചു

ചെങ്ങന്നൂര്‍: ​പൊള്ളലേറ്റ്​ ചികിത്സയിലായിരുന്ന നഴ്​സിംഗ്​ വിദ്യാര്‍ത്ഥിനി മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര വലിയ പറമ്ബില്‍ വടക്കേതില്‍ അജികുമാര്‍- അംബിളി ദമ്ബതികളുടെ മകള്‍ അശ്വതി (20) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. ഡിസംബര്‍ 14 നായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. വീടിനോട് ചേര്‍ന്ന് പുറത്തെ വിറകടുപ്പ് കത്തിക്കാന്‍ ഡീസല്‍ ഒഴിച്ചപ്പോള്‍ അടുപ്പിനു സമീപത്തായി കത്തിച്ചുവെച്ച മെഴുക്കു തിരിയിൽ നിന്ന് തീ പടരുകയായിരുന്നു ഉണ്ടായത്. പൊള്ളലേറ്റ അശ്വതിയെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ അശ്വതി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്നു. ബാംഗ്ളുരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ അശ്വതി കോവിഡ് കാലഘട്ടത്തില്‍ ക്ലാസ് ഇല്ലാത്തതിനാല്‍ നാട്ടിലായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button