Latest NewsNews

ജീവിതത്തില്‍ എപ്പോഴെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോ? മോശം അനുഭവത്തെ കുറിച്ച്‌ ആന്‍ ശീതള്‍

ഫ്രണ്ട്‌സിനൊപ്പം കറങ്ങുമ്ബോള്‍ ശല്യം ചെയ്ത പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ട്.

പൃഥിരാജ് നായകനായ ഹൊറര്‍ ത്രില്ലര്‍ എസ്ര, ഇഷ്‌ക്, തമിഴ് ചിത്രമായ കാളിദാസ എന്നിവയിലൂടെ ആരാധക പ്രീതി നേടിയ ആന്‍ ശീതള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് ഇപ്പോൾ.

റെഡ് എഫ്‌എമ്മില്‍ ആര്‍ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിൽ ജീവിതത്തില്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ആന്‍ മറുപടി നല്‍കിയത് ശ്രദ്ധ നേടുന്നു. ”നടുവിരല്‍ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്‌സിനൊപ്പം കറങ്ങുമ്ബോള്‍ ശല്യം ചെയ്ത പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ട്.” ആന്‍ പറയുന്നു.

സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോള്‍.. ഇവിടെത്തന്നെ കൊച്ചിയില്‍ ആണെന്നും അങ്ങനെ ചെയ്തപ്പോള്‍ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിനു നടുവിരല്‍ കാണിച്ച്‌ ഓടുകയായിരുന്നു എന്നാണ് താരത്തിന്റെ മറുപടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button