Latest NewsNewsEntertainment

ഇത് സ്നേഹത്തിന്റെ കരുതൽ; ഷാമിലിയ്ക്കും കുടുംബത്തിനും തണലായി ബാദുഷ

ടീം- ബാദുഷ ലവേഴ്‌സ് ആണ് കുടുംബത്തിന് സഹായമായി എത്തിയത്

ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന കൊല്ലത്തുള്ള ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ ഷാമിലിയുടേയും കുടുംബത്തിന്റേയും ദയനീയാവസ്ഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുടുംബത്തെ ഏറ്റെടുത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

മലയാളം സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്തിയ ബാദുഷയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടീം- ബാദുഷ ലവേഴ്‌സ് ആണ് കുടുംബത്തിന് സഹായമായി എത്തിയത്. ടീമിലെ അംഗമായ സി.ഐ കുഞ്ഞുണ്ണിയുടെ സാന്നിദ്ധ്യത്തില്‍ ഈ കുടുംബത്തിന് ഏതാനും മാസത്തേക്കുള്ള അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button