07 January Thursday

നിയമസഭാ സമ്മേളനം നാളെ മുതൽ ; ബജറ്റ്‌ 15ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


തിരുവനന്തപുരം> പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം - ജനുവരി എട്ടിന്‌ തുടങ്ങും . എട്ടിന്‌ രാവിലെ 9ന്‌ ഗവര്‍ണറുടെ നയപ്രഖയാപന പ്രസംഗം , 11ന്‌: ചരമോപചാരം എന്നിവ നടക്കും. ജനുവരി 12 മുതൽ 14 വരെ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും.
       
ജനുവരി 15ന്‌ 2020-‐2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ അന്തിമ സ്റ്റേറ്റ്മെന്‍റ് മേശപ്പുറത്ത് വയ്ക്കലും 2021-‐2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് സമര്‍പ്പണവും നടക്കും.

ജനുവരി 18 മുതൽ 20 വരെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. 21ന്‌ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പുമുണ്ടാകും.  

22ന്‌ ഗവണ്‍മെന്‍റ് കാര്യവും അനൗദ്യോഗികാംഗങ്ങളുടെ കാര്യവും 25ന്‌ വോട്ട് ഓണ്‍ അക്കൗണ്ട്‌ -ചര്‍ച്ചയും വോട്ടെടുപ്പും ഉച്ചയ്ക്കുശേഷം 1 മുതല്‍ 2 വരെ  ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും പരിഗണിക്കും.

 26ന്‌ റിപ്പബ്ലിക്‌ ദിന അവധിക്ക്‌ ശേഷം 27ന്‌  ഗവണ്‍മെന്‍റ് കാര്യം ഉച്ചയ്ക്കുശേഷം 1 മുതല്‍ 2 വരെ 2021-ലെ ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്‍ എന്നിവയും 28ന്‌  ഗവണ്‍മെന്‍റ് കാര്യവും പരിഗണിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top