KeralaNattuvartha

കടശേരിയിൽ ‌‌‌‌‌‌‌‌‌‌‌‌‌കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

പ്രദേശവാസികൾ തന്നെ ബഹളം വെച്ച് ആനക്കൂട്ടത്തെ ഓടിച്ചു വിടുകയായിരുന്നു

പത്തനാപുരം: കടശേരിയിൽ വീണ്ടും കാട്ടാനക്കൂട്ടം വാഴയും കമുകും ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. പ്രദേശത്തെ ഷിൻസി എന്ന വീട്ടമ്മയുടെ പുരയിടത്തിലെ കൃഷികൾ വ്യാപകമായി കാട്ടാനകൾ നശിപ്പിച്ച നിലയിലാണ്. വനം ഉദ്യോഗസ്ഥരെ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും വീട്ടുകാർ പറയുന്നു. ഒടുവിൽ പ്രദേശവാസികൾ തന്നെ ബഹളം വെച്ച് ആനക്കൂട്ടത്തെ ഓടിച്ചു വിടുകയായിരുന്നു.

പ്രദേശത്ത് വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കടശേരി, മുക്കലാംപാട്, എലപ്പക്കോട് എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യം മൂലം പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രതിഷേധം ശക്തമാകുമ്പോൾ മാത്രമാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button