KeralaNattuvarthaLatest NewsNews

റാന്നി ‌സി.പി.എമ്മിന് കിട്ടിയത് ബി.ജെ.പി കാരണം; നാണക്കേട്, ഇടഞ്ഞ് സി.പി.ഐ

‌പ്രസിഡന്റ് രാജിവെയ്ക്കാത്തതിന് എതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി മുന്നണികൾ പരസ്പരം കൈകോർത്തത് ജനങ്ങൾക്ക് അമ്പരപ്പായിരുന്നു സൃഷ്ടിച്ചത്. ഇത്തരത്തിൽ അപ്രതീക്ഷിതമായ അട്ടിമറിയോടെയാണ് റാന്നിയിൽ സി പി എം ഭരണം പിടിച്ചത്. ബിജെപി പിന്തുണയോടെയാണ് ഇടതുപക്ഷ സ്ഥാനാർത്ഥി പ്രസിഡന്‍റായത്.

Also Read: കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ‘ഹല്‍വാ സെറിമണി’ : അതീവ രഹസ്യമായി അണിയറയിലെ ഒരുക്കങ്ങള്‍,

എന്നാൽ പാർട്ടിയുടെ ഈ തീരുമാനം, മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ ജില്ലാ ഘടകം വ്യക്തമാക്കി. റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെയ്ക്കണമെന്ന ആവശ്യം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജില്ലാ സെക്രട്ടറി എ.പി. ജയൻ ഉന്നയിച്ചു.

പ്രസിഡന്റ് മറ്റിടങ്ങളിലേത് പോലെ രാജിവെച്ച് മാതൃക കാട്ടണം എന്നാണ് സിപിഐ ആവശ്യം. ഇതിനെതിരെ സിപിഎമ്മിനെതിരെ സിപിഐ ലോക്കൽ കമ്മറ്റിയും രം​ഗത്തെത്തിയിരുന്നു. റാന്നിയില്‍ ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ളി പ്രസിഡന്റായത് സി.പി.ഐ.എം അംഗങ്ങളുടെ വോട്ടു നേടിയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button