07 January Thursday

"പാസ്‌ വേർഡ്‌' സിനിമയ്‌ക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021

ജെറോമാ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജീനാ ജോമോന്‍ നിര്‍മ്മിക്കുന്ന ''പാസ്സ് വേര്‍ഡ്'' എന്ന ചലച്ചിത്രം മഞ്ജീത് ദിവകര്‍ സംവിധാനം ചെയ്യുന്നു. മോന്‍സി സ്‌കറിയ  രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് ക്രൈംബ്രാഞ്ച് ഐ.ജി.പി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങില്‍ നടന്‍ ജോസ് മുഖ്യാതിഥി ആയിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അന്‍പതോളം താരങ്ങളുടെ എഫ്ബി പേജിലൂടെയും പോസ്റ്റര്‍ റിലീസ് ചെയ്തു.

'തിരകളുടെ രഹസ്യങ്ങള്‍' എന്ന ടാഗ്ലൈനോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വര്‍ഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചുവെയ്ക്കുന്ന ചില രഹസ്യങ്ങള്‍ കണ്ടെത്താനായി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍കൂടി എത്തുമ്പോള്‍ ത്രില്ലര്‍ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരുതലത്തിലേക്ക് കൊണ്ടുപോകുന്നു.

ബാനര്‍ þ ജെറോമാ ഇന്റര്‍നാഷണല്‍, നിര്‍മ്മാണം þ ജീനാ ജോമോന്‍, സംവിധാനം þ മഞ്ജീത് ദിവാകര്‍, രചന þ മോന്‍സി സ്കറിയ, ഛായാഗ്രഹണം þ ജിത്തു ദാമോദര്‍, എഡിറ്റര്‍ þ സിയാന്‍ ശ്രീകാന്ത്, ഗാനരചന þ ബി.കെ. ഹരിനാരായണന്‍. സംഗീതം þ വില്യം ഫ്രാന്‍സിസ്, കോþപ്രൊഡ്യൂസര്‍ þ അബ്ദുല്‍ ലത്തീഫ് വഡുക്കൂട്ട്, ലൈന്‍ പ്രൊഡ്യൂസര്‍ þ ഹാരിസ് ദേശം, ഡിസൈന്‍ þ രജിന്‍ കൃഷ്ണന്‍, പിആര്‍ഓ þ അജയ്തുണ്ടത്തില്‍.

താരനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുന്ന പാസ്വേര്‍ഡില്‍, തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനട•ാരോടൊപ്പം ഹോളിവുഡ്ഢില്‍ നിന്നുള്ള താരങ്ങളും അണി നിരക്കുന്നു.  വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റം നടത്തുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ കേരളത്തില്‍ വെച്ച് ചിത്രീകരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top