07 January Thursday

കോൺഗ്രസ്‌ ബിജെപിയുടെ കരാർ പണിക്കാർ: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


തിരുവനന്തപുരം
ബിജെപിയുടെ  വർഗീയ അജൻഡ നടപ്പാക്കുന്ന കരാർ പണിയാണ്‌ സംസ്ഥാനത്തെ‌ കോൺഗ്രസ്‌ നടത്തുന്നതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഭൂരിപക്ഷ വർഗീയനയങ്ങൾക്കെതിരെ മതചിന്തകൾക്കപ്പുറം ഒന്നിച്ചുനിൽക്കുകയാണ്‌ വേണ്ടത്‌. എന്നാൽ, കോൺഗ്രസ്‌ അവരുടെ ദേശീയ നേതൃത്വത്തിന്റെ തീരുമാനംപോലും മറികടന്ന്‌ ജമാഅത്തെ ഇസ്ലാമിയുമായും എസ്‌ഡിപിഐയുമായും കൂട്ടുകൂടുന്നു. ആർഎസ്‌എസിനെ സഹായിക്കാൻ മാത്രമേ ഇത്‌ ഉപകരിക്കൂ. നേതൃത്വത്തിന്റെ അഭാവമല്ല, നിലപാടിന്റെ അഭാവമാണ്‌ കോൺഗ്രസിന്റെ പ്രശ്‌നമെന്നും റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗ്‌ കോൺഗ്രസിന്റെ  ഹൈക്കമാൻഡായി മാറി‌. ലീഗിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിച്ചാൽ അത്‌ മുസ്ലിംവിരുദ്ധതയായി പ്രചരിപ്പിക്കുന്നു. ആർഎസ്‌എസിന്റെ വർഗീയതയ്‌ക്കെതിരായ മതനിരപേക്ഷ ചേരിയിൽനിന്ന്‌ ന്യൂനപക്ഷങ്ങളെ അകറ്റാനുള്ള കരാർ പണിയാണിത്‌. കോൺഗ്രസ്‌ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിന്‌ കാരണവും ഇതുതന്നെ.

എന്നാൽ, സംസ്ഥാനത്തെ യുവജനങ്ങൾ കൂടുതലായി മതനിരപേക്ഷ ചേരിക്കൊപ്പം നിൽക്കുന്നത്‌ ആവേശകരമാണ്‌. ഡിവൈഎഫ്‌ഐയുടെ മെമ്പർഷിപ് പ്രചാരണം പൂർത്തിയായപ്പോൾ 51,74,750 അംഗങ്ങൾ. കഴിഞ്ഞ വർഷത്തേതിനേക്കാൾ 30000ൽ അധികം കൂടുതൽ.  യൂണിറ്റുകളുടെ എണ്ണവും വർധിച്ചു.

സംസ്ഥാനത്തും രാജ്യമാകമാനവും പടർന്നുപിടിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top