കണ്ണൂർ> അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്‌തു തുടങ്ങി. കണ്ണൂർ വിജിലൻസ് ഓഫീസിൽ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ആവശ്യപ്പെട്ടതു പ്രകാരം വൈകിട്ട് മൂന്നോടെയാണ് ഷാജി എത്തിയത്.
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്‌ടു കോഴ്‌സ് അനുവദിച്ചതിന്റെ പേരിൽ കെ എം ഷാജി സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2014ലാണ് കേസിനാസ്‌പദ സംഭവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..