KeralaLatest NewsNews

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു

കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് വച്ചു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.

Read Also: നവജാത ശിശുവിനെ കൊന്ന് കട്ടിലനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ചു; യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി വീട്ടുകാർ

എന്നാൽ കേരള രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർക്ക് ഇതിനോടകം കോവിഡ് ബാധിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാർ എന്നിവർ്ക്ക് കൊവിഡ് വന്നിരുന്നു. മന്ത്രി എകെ ബാലന് ദിവസങ്ങൾക്ക് മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഡികെ മുരളി എംഎൽഎയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button