Latest NewsNewsIndia

ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ്

മുംബൈ: താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയ സംഭവത്തിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. മുംബൈയിലെ ജുഹുവിലെ ആറ് നില കെട്ടിടമാണ് ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. സംഭവത്തിൽ ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. ഇതേ കെട്ടിടം നേരത്തേ കൊറോണ വൈറസ് ആരംഭത്തിൽ മെഡിക്കൽ ഉദ്യോ​ഗസ്ഥർക്കായി ക്വാറന്റീൻ സെന്ററാക്കി മാറ്റിയിരുന്നു.

ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആരോപണത്തോട് സോനു സൂദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button