KeralaNattuvartha

തേനീച്ചക്കൂട്ടം ഇരച്ചെത്തി ; അഭിഭാഷകന് രക്ഷയായത് പി.പി.ഇ. വസ്‌ത്രം

തേനീച്ചക്കൂട്ടം അഭിഭാഷകനെ ചുറ്റിച്ചത് മൂന്നുമണിക്കൂറോളം

ഒറ്റപ്പാലം : തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും അഭിഭാഷകൻ രക്ഷപ്പെട്ടത് പി.പി.ഇ. വസ്‌ത്രം ധരിച്ച്. അഡ്വ. വി. ഉണ്ണിക്കൃഷ്ണനാണ് ഒറ്റപ്പാലം ആർ.എസ്. റോഡിലെ ഓഫീസ് മുറിയുടെ വാതിലിന് സമീപം കൂട്ടംകൂടിയ തേനീച്ചകൾമൂലം പുറത്തിറങ്ങാനാവാതെ മുറിക്കകത്ത് കുടുങ്ങിപ്പോയത്. ഒടുവിൽ സംഭവം അറിഞ്ഞെത്തിയ പോലീസ് നൽകിയ പി.പി.ഇ. രക്ഷാവസ്ത്രം ധരിച്ചാണ് ഉണ്ണിക്കൃഷ്ണൻ പുറത്തിറങ്ങിയത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ കോടതിയിലേക്ക് പോകുമ്പോൾ ഓഫീസ് മുറിക്കുസമീപം രണ്ടോമൂന്നോ തേനീച്ചകൾ പാറിക്കളിക്കുന്നുണ്ടായിരുന്നെന്നാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്. പിന്നീട് അതിവേഗം തേനീച്ചക്കൂട്ടം ഓഫീസ്‌മുറിക്കടുത്തേക്ക് ഇരമ്പിയെത്തിയത്. ഇതോടെ അഭിഭാഷകൻ വാതിലടച്ചിരുന്നു. തേനീച്ചക്കൂട്ടത്തിനിടയിലൂടെ പുറത്തിറങ്ങാനാവാതെ വന്നതോടെ പോലീസിന്റെ സഹായം തേടുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button