CricketLatest NewsNewsIndiaInternationalSports

യഥാർത്ഥ രാജ്യസ്നേഹി; ദേശീയഗാനം കേട്ട് കരച്ചിലടക്കാനാകാതെ മുഹമ്മദ് സിറാജ്, വീഡിയോ

ദേശീയഗാനം കേട്ട് വികാരാധീനനായി മുഹമ്മദ് സിറാജ്

ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്നേ തന്നെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. മത്സരത്തിന് മുൻപ് ഗ്യാലറിയിൽ ഉയർന്ന ഇന്ത്യയുടെ ദേശീയഗാനം കേട്ടപ്പോൾ വികാരഭരിതനായി മാറുന്ന സിറാജിനെയാണ് ഏവരും കണ്ടത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ദേശിയഗാനം കേട്ടതോടെ സിറാജിനു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. കണ്ണീർ വരാതിരിക്കാൻ ശ്രമിക്കുന്ന താരത്തെ വീഡിയോയിൽ കാണാനാകും. സിറാജിന്റെ കണ്ണ് നിറയുന്നതും അദ്ദേഹം കൈകൊണ്ട് കണ്ണുനീർ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

Also Read: കേരളത്തിൽ കാരുണ്യാ മോഡല്‍ വാക്‌സിൻ വിതരണം? ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്ത് വാങ്ങാനും സൗകര്യം

നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ സിറാജിനെ പിന്തുണച്ച് രംഗത്തെത്തിയത്. യാഥാർത്ഥ രാജ്യസ്‌നേഹിയാണ് സിറാജ് എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. സമാനമായ അനുഭവം താരത്തിനു ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button