Latest NewsNewsCrime

പട്ടാപ്പകല്‍ 22കാരനെ കാമുകിയുടെ മുന്നിൽ വച്ച് ബന്ധുക്കള്‍ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജാതിക്കൊല നടന്നിരിക്കുന്നു. പട്ടാപ്പകല്‍ 22കാരനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. യുവാവ് താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണ് എന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒളിവില്‍ പോയ മറ്റു രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിക്കുകയുണ്ടായി.

കരൂര്‍ കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ച് കഴിഞ്ഞദിവസമായിരുന്നു നാടിനെ ഞെട്ടിക്കുന്ന ക്രൂര കൊലപാതക സംഭവം ഉണ്ടായിരിക്കുന്നത്. ഹരിഹരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കരൂരില്‍ ബാര്‍ബറായ ഹരിഹരനും ഒരേ പ്രദേശത്ത് തന്നെ താമസിക്കുന്ന യുവതിയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. കോളജില്‍ പഠിക്കുന്ന സമയത്ത് ഇരുവരും സ്ഥിരമായി കാണുമായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. രണ്ടാഴ്ചയായി 22കാരനുമായി യുവതി സംസാരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുകയുണ്ടായി.

ഇതില്‍ അസ്വസ്ഥനായിരുന്ന യുവാവ് തുടര്‍ച്ചയായി കാണാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ബന്ധം പുനരാരംഭിക്കാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ച യുവാവിനോട് യുവതിയും ബന്ധുക്കളും കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തില്‍ വരാന്‍ ആവശ്യപ്പെടുകയുണ്ടായി. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് വിളിച്ചുവരുത്തിയത്. ഇവിടെ വച്ച് യുവാവിനെ പൊലീസിനെ ഏല്‍പ്പിക്കാനായിരുന്നു കാമുകിയുടെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കണ്ടുമുട്ടിയത് മുതല്‍ ഹരിഹരനും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെയാണ് യുവതിയുടെ അമ്മാവനും അഞ്ചു ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞയെന്ന് പൊലീസ് പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button