തൃശൂർ> എഴുത്തുകാർക്കും കലാകാരന്മാർക്കും വീണ്ടും സർക്കാരിന്റെ കൊവിഡ് കാല സഹായഹസ്‌തം. ഇതുവരെ ധനസഹായം ലഭിക്കാത്തവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 1000 രൂപ അനുവദിക്കും.
32,000 കലാസാഹിത്യ പ്രവർത്തകർക്ക് 2000 രൂപ വീതം അനുവദിച്ചിരുന്നു. ഇത് ലഭിക്കാത്തവർക്കും മുമ്പ് അപേക്ഷിക്കാത്തവർക്കുമാണ് സഹായം. 30,000 പേർക്ക് നൽകും.
കലാകാരന്മാർ സംഗീത നാടക അക്കാദമി വഴിയും ചിത്രകാരൻമാർ ലളിതകലാ അക്കാദമി വഴിയും അപേക്ഷിക്കണം. എഴുത്തുകാർ സഹിത്യ അക്കാദമി വഴിയും.
സാഹിത്യ അക്കാദമി അപേക്ഷ വിശദാംശങ്ങൾ: www.keralasahityaakademi.org
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..