KeralaLatest NewsNews

തൊഴിലില്ലാത്തവര്‍ക്ക് സ്വയം തൊഴിലിന് വായ്പയുമായി സംസ്ഥാന സര്‍ക്കാര്‍; 25ശതമാനം സബ്സിഡിയും

തിരുവനന്തപുരം: തൊഴിലില്ലാത്തവര്‍ക്ക് സ്വയം തൊഴിലിന് വായ്പയുമായി സംസ്ഥാന സര്‍ക്കാര്‍. ഇപ്പോല്‍ 50 വയസ് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് സ്വയം തൊഴിലിന് വായ്പ നല്‍കുകയാണ് സര്‍ക്കാര്‍. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65 ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായാണ് പദ്ധതി. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച സ്വയംതൊഴില്‍ പദ്ധതിയിലേക്ക് (നവജീവന്‍) അപേക്ഷിക്കാനാകും.

Read Also : ദോശയ്‌ക്കൊപ്പം വിളമ്പിയ ചമ്മന്തിയില്‍ കൊടും വിഷം, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 50000 രൂപയാണ് വായ്പാ തുക. 25 ശതമാനം സബ്സിഡി ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിലവില്‍ രജിസ്ട്രേഷന്‍ പുതുക്കി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം. മൂന്ന് വര്‍ഷമാണ് വായ്പ തിരിച്ചടവിന്റെ കാലാവധി. സ്വയംതൊഴില്‍ വായ്പാ സഹായപദ്ധതിക്ക് പുറമേ മുതിര്‍ന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും ഡേറ്റാ ബാങ്കില്‍ സൂക്ഷിക്കാനും ആലോചനയുണ്ട്.

വായ്പാ തുക ദേശസാത്കൃത, ഷെഡ്യൂള്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, കെ.എസ്.എഫ്.ഇ. മറ്റ് പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് കിട്ടുന്നത്. അപേക്ഷകര്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാര്‍ച്ച് 31-നകം അര്‍ഹരായ അപേക്ഷകരെ കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് തൊഴില്‍ വകുപ്പ് ഉദ്ദേശിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button