COVID 19Latest NewsNewsIndia

ഇന്ത്യയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് , രോഗബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു. ബുധനാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ രണ്ട് ലാബുകളിലായി നടത്തിയ പരിശോധനയില്‍ 28 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത് സ്വാഗതാർഹം : കെ.സുരേന്ദ്രൻ

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ 11 സാമ്പിളുകളും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജിയില്‍ മൂന്ന് സാമ്പിളുകളും കൊല്‍ക്കത്ത ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്‌സിലും യുകെ സാമ്പിളുകളും പരിശോധിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയതും ബ്രിട്ടന്‍ വഴി ഇന്ത്യയിലേക്കെത്തിയതുമായ കൂടുതല്‍ പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് 10 ലാബുകളുടെ കണ്‍സോര്‍ഷ്യം ആരംഭിച്ചിട്ടുണ്ട്.

പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button