Latest NewsNews

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്നു

ആനന്ദ്.എൽ.റായ് ചിത്രം സീറോയിലായിരുന്നു ഷാരൂഖ് അവസാനമായി അഭിനയിച്ചത്.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു.ആനന്ദ്.എൽ.റായ് ചിത്രം സീറോയിലായിരുന്നു ഷാരൂഖ് അവസാനമായി അഭിനയിച്ചത്. 2018 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. സിനിമയുടെ പരാജയത്തിന് പിന്നാലെയാണ് ഷാരൂഖ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്.

വൈകിയാണെങ്കിലും ഷാരൂഖ് തന്റെ ആരാധകർക്കുള്ള പുതുവത്സരാശംസകളുമായി എത്തിയിരുന്നു. ഒപ്പം അടുത്ത വർഷം ബിഗ് സ്‌ക്രീനിൽ കണ്ടുമുട്ടാം എന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. വൈ.ആർ.എഫിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഷാരൂഖ് അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button