KeralaLatest NewsNews

രണ്ട് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ലോര്‍ഡ്‌സ് ആശുപത്രി; വികസനത്തിന് 100 കോടിയുടെ പദ്ധതി

രണ്ട് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആനയറയിലെ ലോര്‍ഡ്‌സിന്റെ വികസനത്തിന് 100 കോടിയുടെ പദ്ധതി. ഇരുന്നൂറ് കിടക്കകള്‍കൂടി ഉള്‍പ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്.

Also Read: സമൂഹവിരുദ്ധരുടെ ശല്യം വർധിക്കുന്നു ; നെൽക്കൃഷിക്കായി കെട്ടിനിർത്തിയ ചിറ തകർത്തു

താങ്ങാനാകാവുന്ന നിരക്കില്‍ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്ന ലക്ഷ്യസ്ഥാനമെന്ന പ്രതിച്ഛായ നിലനിര്‍ത്തിയാണ് വിപുലീകരണം. ഇരുന്നൂറ് അധിക കിടക്കകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷാ പട്ടികയിലുള്ള ആശുപത്രിയുടെ ശേഷി 350 കിടക്കകളായി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. കെ പി ഹരിദാസ് പറഞ്ഞു.

പുതിയ വികസന പരിപാടിയിലൂടെ രോഗികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ മികവ് ഉറപ്പുവരുത്താനാകും. ദഹനേന്ദ്രിയവ്യൂഹം, കരള്‍ മാറ്റിവയ്ക്കുന്നതുള്‍പ്പെടെയുള്ള കരള്‍രോഗങ്ങള്‍, അസ്ഥിരോഗം, ഹൃദ്രോഗം, തീവ്രപരിചരണം തുടങ്ങിയവയിലാണ് ആശുപത്രിയിലെ സവിശേഷ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button