KeralaNattuvartha

ആലപ്പുഴയിൽ പക്ഷിപ്പനിബാധിച്ച പ്രദേശങ്ങളിലുള്ള പക്ഷികളെ കൊന്നുതുടങ്ങി

കൊന്നുനശിപ്പിക്കുന്ന നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചു

ആലപ്പുഴ : ജില്ലയിലെ പക്ഷിപ്പനിബാധിച്ച പ്രദേശങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ നശിപ്പിച്ച് തുടങ്ങി. പള്ളിപ്പാട് മൂന്നാംവാർഡ്, കരുവാറ്റ ഒന്നാംവാർഡ്, തകഴി 11-ാം വാർഡ്, നെടുമുടി 12-ാം വാർഡ്, എന്നിവിടങ്ങളിലാണ് ആദ്യദിനം കത്തിക്കൽ നടത്തിയത്.

ഒൻപത് ആർ.ആർ.ടികളാണു പ്രവർത്തിച്ചത്. പള്ളിപ്പാട്ട്‌ രണ്ടു ടീം, കരുവാറ്റ മൂന്നു ടീം, തകഴി രണ്ടു ടീം, നെടുമുടി രണ്ടു ടീം എന്നീ ടീം അംഗങ്ങൾ പി.പി.ഇ. കിറ്റ് ധരിച്ച് ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരമാണു കേന്ദ്രമാനദണ്ഡ പ്രകാരം കത്തിക്കൽ നടപടികൾ പൂർത്തീകരിക്കുന്നത്. കത്തിക്കൽ പൂർത്തിയായതിനുശേഷം പ്രത്യേക ആർ.ആർ.ടി. സംഘമെത്തി സാനിറ്റേഷൻ നടപടികൾ സ്വീകരിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button