KeralaNattuvartha

ലോറികൾ കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ദേശീയപാതയിൽ ചേമഞ്ചേരിയിൽ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അപകടം

കൊയിലാണ്ടി : ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ദേശീയപാതയിൽ ചേമഞ്ചേരിയിൽ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അപകടം. മംഗളൂരുവിൽനിന്ന് കടലുണ്ടിയിലേക്ക് ഗ്യാസ് സിലിൻഡർ കയറ്റിപ്പോവുകയായിരുന്ന ലോറിയും കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗ്യാസ് സിലിൻഡർ കയറ്റിയ ലോറിയിലെ ഡ്രൈവർ കൊല്ലം സ്വദേശി തടത്തിൽ പൊറ്റങ്കിൽ സിയാദിനാണ് (35)  പരിക്ക് പറ്റിയത്.

സ്റ്റിയറിങ്ങിൽ കുടുങ്ങിയ ഇയാളെ കൊയിലാണ്ടി ഫയർ‌സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിന് ഫയർ‌സ്റ്റേഷനിലെ കെ.ടി. രാജീവൻ, കെ. പ്രദീപ്, ജി.കെ. ബിജുകുമാർ, എ.ഷിജിത്ത്, ഒ.കെ. അമൽരാജ്, കെ.കെ.സന്ദീപ്, പി.വി.മനോജ്, കെ. ബിനീഷ്, എം.എം.വിജയൻ എന്നിവർ നേതൃത്വം നൽകി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button