സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര നിയമ ഭേദഗതി ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീയതി തീരുമാനിച്ചില്ല. കോൺഗ്രസും ബിജെപിയും അടക്കമുള്ള കക്ഷികൾ യോജിക്കുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു.
ചർച്ചകൂടാതെയാണ് ബാങ്കിങ് നിയന്ത്രണ നിയമം കൊണ്ടുവന്നത്. കേരളത്തിലേത് ശക്തമായ സഹകരണ പ്രസ്ഥാനമാണ്. ഇതിനെ തകർക്കാൻ ലക്ഷ്യംവച്ചാണ് കേന്ദ്രനിയമം. സഹ. ബാങ്കുകളുടെ അടിത്തറ തകർക്കുന്ന നിയമം അംഗീകരിക്കില്ല. സഹകരണ നിയമമനുസരിച്ചാണ് സംസ്ഥാനത്തെ സഹ. ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇവയെ റിസർവ് ബാങ്കിന്റെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..