06 January Wednesday

1000 കേന്ദ്രങ്ങളിൽ കർഷകത്തൊഴിലാളി സദസ്സ്‌‌ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) വ്യാഴാഴ്‌ച സംസ്ഥാന വ്യാപകമായി ഐക്യദാർഢ്യസദസ്സ്‌‌ സംഘടിപ്പിക്കും.

ഐതിഹാസിക സമരത്തിന് നേരെ കണ്ണടയ്‌ക്കുന്ന കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ആഹ്വാന പ്രകാരമാണ് സദസ്സ്‌‌. വില്ലേജ്, ഏരിയ, ജില്ലാ തലങ്ങളിൽ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സിൽ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.സംസ്ഥാനത്തെ മുഴുവൻ കർഷകത്തൊഴിലാളികളും കോവിഡ് മാനദണ്ഡം പാലിച്ച്‌ പങ്കാളികളാകണമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദനും സെക്രട്ടറി എൻ ആർ ബാലനും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top