കണ്ണൂർ
ക്യാൻസർ ചികിത്സയ്ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിച്ച് കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പ്. അന്താരാഷ്‌ട്ര ശ്രദ്ധനേടിയ ഈ കണ്ടുപിടിത്തം യുഎസ് പേറ്റന്റും നേടി.
യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസ് നൽകിയ പേറ്റന്റിന്റെ പകർപ്പ് ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ. എ സാബു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.
ഡോ. എ സാബു, ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘത്തിന്റെ പത്തു വർഷത്തെ ഗവേഷണഫലമാണിത്. കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ ക്യാൻസർവിരുദ്ധ സ്വഭാവമുള്ള ജൈവശാസ്ത്ര സംയുക്തത്തിന് ആദ്യമായാണ് യുഎസ് പേറ്റന്റ് നൽകുന്നത്. കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം പൂർത്തിയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..