06 January Wednesday

സമസ്‌ത നേതാക്കൾ ഹൈദരലി തങ്ങളുമായി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

മലപ്പുറം > സമസ്‌ത കേരള ജംഇയത്തുൽ ഉലമ (ഇകെ വിഭാഗം) നേതാക്കൾ പാണക്കാടെത്തി മുസ്ലിംലീഗ്‌ അധ്യക്ഷൻ ഹൈദരലി ശിഹാബ്‌ തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. ലീഗും സമസ്‌തയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ്‌ കൂടിക്കാഴ്‌ച. സമസ്‌ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാർ, പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ്‌ സഹഭാരവാഹികൾ ഉൾപ്പെടെ പാണക്കാടെത്തിയത്‌.

സമസ്‌ത വിദ്യാഭ്യാസ ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനാണ്‌ എത്തിയതെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. ലീഗും സമസ്‌തയും തമ്മിൽ വിഷയങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ സമസ്‌ത നേതാക്കൾ  പങ്കെടുത്തതിനെതിരെ ലീഗ്‌ രംഗത്തെത്തിയിരുന്നു.  സമസ്‌ത നേതാക്കൾക്കെതിരെ  ലീഗ്‌ വിലക്കേർപ്പെടുത്തിയതായും വാർത്തകൾ വന്നു. സമൂഹമാധ്യമങ്ങളിലും ലീഗ്‌ പ്രവർത്തകർ അധിക്ഷേപം തുടർന്നു. ബന്ധം വഷളാകുന്നതിനെടെ ലീഗ്‌ നേതൃത്വം സമസ്‌ത നോതക്കളെ പാണക്കാട്ടേക്ക്‌ വിളിച്ചുവരുത്തിയാതായാണ്‌ സൂചന


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top