Latest NewsNewsCrime

യുവതിയും യുവാവും വെടിയേറ്റ് മരിച്ച നിലയിൽ

മുംബൈ: മലഡ് വെസ്റ്റ് മേഖലയില്‍ യുവതിയെയും യുവാവിനെയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഇവിടെ വെടിയൊച്ച കേട്ട പ്രദേശവാസികള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്. സ്ഥലത്തെത്തിയ പൊലീസാണ് തലയ്ക്ക് വെടിയേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തുകയുണ്ടായത്.

കൊല്ലപ്പെട്ട യുവാവ് രാഹുല്‍ യാദവ് (27) എന്നയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ തന്നെയാകാം കൃത്യം നടത്താനുപയോഗിച്ച വിദേശ നിര്‍മ്മിത റിവോള്‍വര്‍ കൊണ്ടു വന്നതെന്നാണ് സംശയിക്കുന്നത്. ഒപ്പമുണ്ടായിരുന്നത് ഇയാളുടെ സുഹൃത്തായ 22 കാരിയാണെന്ന് മനസ്സിലായി. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button