06 January Wednesday

മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തു ; സമസ്‌ത നേതാക്കൾക്ക്‌ ലീഗ്‌ ഭീഷണി; അധിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021



മുഖ്യമന്ത്രി പിണറായി വിജയന്റെ  കേരള പര്യടനത്തിൽ പങ്കെടുത്തതിന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)നേതാക്കൾക്ക് മുസ്ലിംലീഗുകാരുടെ വിലക്കും ഭീഷണിയും. സമസ്‌ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ, മുശാവറ അംഗം ഉമർ ഫൈസി മുക്കം തുടങ്ങിയവർക്ക്‌ നേരെയാണ്‌ ഒരുവിഭാഗം ലീഗുകാരുടെ സൈബർ ആക്രമണവും ഭീഷണിയും. ഇരുവരെയും മാർക്‌സിസ്‌‌റ്റുകാരും പിണറായി ഭക്തരുമായി ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവർഷവുമുണ്ട്‌‌. 

കോഴിക്കോട്ട്‌‌ മുശാവറ അംഗം ഉമർ ഫൈസി മുക്കവും മലപ്പുറത്ത്‌ മാനേജർ കെ മോയിൻകുട്ടിയുമാണ്‌ മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തത്‌.  തടയാൻ ലീഗ്‌ നേതൃത്വം കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും ഇവർ പരിപാടിയിൽ പങ്കെടുത്തത്‌ ലീഗിന്‌ വലിയ ക്ഷീണമായി. തുടർന്ന്‌ ലീഗ്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം സി മായിൻഹാജിയുടെ പിന്തുണയോടെയാണ്‌ മതപണ്ഡിതർക്ക്‌ നേരെ നീചമായ കടന്നാക്രമണം. നേരത്തെ മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച ഉമർ ഫൈസിയെ‌  മായിൻഹാജി പരസ്യമായി  വിമർശിച്ചിരുന്നു. എസ്‌വൈഎസ്‌ കോഴിക്കോട്‌ ജില്ലാവൈസ്‌പ്രസിഡന്റ്‌ മലയമ്മ അബൂബക്കർ ഫൈസി, സുന്നി മഹല്ല്‌ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ കുട്ടി ഹസൻ ദാരിമി എന്നിവരും സമസ്‌ത നേതാക്കളെ ചേരിതിരിഞ്ഞാക്രമിക്കാൻ കൂട്ടിനുണ്ട്‌. ഈ മൂവരെയും മറയാക്കിയാണ്‌ ഒരുവിഭാഗം ലീഗ്‌–-യൂത്ത്‌‌ലീഗുകാരുടെ ദുഷ്‌ പ്രചാരണം.

എന്നാൽ സമസ്‌തയെ ലീഗിന്റെ വാലാക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ടവരുടെ രോഷമാണ്‌ അപവാദ–-വ്യാജപ്രചാരണങ്ങളെന്ന്‌ സമസ്‌ത യുവജന–-വിദ്യാർഥി നേതാക്കൾ വ്യക്തമാക്കുന്നു.  ആലിക്കുട്ടി മുസ്ല്യാരെ വിലക്കിയത്‌ ഹൈദരലി തങ്ങൾ
 മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ മലപ്പുറത്തെ പരിപാടിയിൽ സമസ്‌ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരെ വിലക്കിയത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി തങ്ങൾ. ഡിസംബർ 28–-നായിരുന്നു ‌ മലപ്പുറത്ത്‌ കേരള പര്യടനം. ഇതിൽ  പങ്കെടുക്കുമെന്ന്‌ ആലിക്കുട്ടി മുസ്ല്യാർ നേരത്തെ അറിയിച്ചതാണ്‌.  എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ്‌തങ്ങളും  പോകരുതെന്ന്‌ ആവശ്യപ്പെട്ടു. എന്നാൽ  തീരുമാനം  മാറ്റിയില്ല. ഇതേ തുടർന്നാണ്‌  ഹൈദരലി ശിഹാബ് തങ്ങൾ പിന്മാറാൻ ആവശ്യപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top