Latest NewsNewsInternational

ദക്ഷിണ കൊറിയയില്‍ മരണനിരക്ക് ഉയരുന്നു

സോള്‍: ദക്ഷിണ കൊറിയയില്‍ ചരിത്രത്തിലാദ്യമായി ഇതാ രാജ്യത്തെ ജനനനിരക്ക്, മരണനിരക്കിനെക്കാള്‍ താഴെയായിരിക്കുകയാണ് ഇപ്പോൾ. നേരത്തേതന്നെ, ലോകത്തേറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ജനനനിരക്കിനേക്കാള്‍ മരണനിരക്ക്‌ ഉയര്‍ന്നുനില്‍ക്കുന്ന വിചിത്രപ്രതിഭാസം രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കുകയാണ്‌ ഇപ്പോൾ.

കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയയില്‍ 2,75,800 കുഞ്ഞുങ്ങള്‍ ജനിക്കുകയുണ്ടായപ്പോൾ 3,07,764 പേര്‍ മരിച്ചിരുന്നു. ജനനനിരക്ക്‌ 2019-ലേതിനേക്കാള്‍ 10% കുറവുമാണ് ഇപ്പോൾ‌. ഭരണകൂടത്തിന്റെ നയങ്ങളില്‍ത്തന്നെ മാറ്റം വരുത്തേണ്ട അനിവാര്യതയിലേക്കാണു കണക്കുകള്‍ പോകുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button