KeralaLatest NewsNews

നവദമ്പതികളുടെ ആദ്യരാത്രിയിലെ രംഗങ്ങള്‍ ലൈവായി കാണാന്‍ മുറി ഏതെന്ന് കണ്ടുപിടിച്ച് ഒളിച്ചിരുന്ന യുവാവിന് പറ്റിയത്

 

പയ്യന്നൂര്‍: നവദമ്പതികളുടെ ആദ്യരാത്രിയിലെ രംഗങ്ങള്‍ ലൈവായി കാണാന്‍ മുറി ഏതെന്ന് കണ്ടുപിടിച്ച് ഒളിച്ചിരുന്ന യുവാവിന് പറ്റിയത് അബദ്ധങ്ങളുടെ ഘോഷയാത്ര. പയ്യന്നൂരിലാണ് സംഭവം. ഒളിച്ചിരുന്ന യുവാവ് ഉറങ്ങിപ്പോയതാണ് വീട്ടുകാരുടെ പിടിയിലായത്. ഉറങ്ങിയത് മാത്രമല്ല നല്ല ഉച്ചത്തിലുള്ള കൂര്‍ക്കംവലി കൂടിയായപ്പോള്‍ യുവാവിനെ പെട്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

Read Also : ലോകനേതാവായി ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയാണ് ഇപ്പോള്‍ ചര്‍ച്ച

പാലക്കാട് ആയിരുന്നു വിവാഹം നടന്നത്. നവദമ്പതികള്‍ വീട്ടിലെത്താന്‍ വൈകിയിരുന്നു. ഇതിനിടെ ദമ്പതികള്‍ എത്തുംമുമ്പെ ഇവരുടെ മുറി ഏതെന്ന് കണ്ടെത്തി മുമ്പ് തന്നെ കയറിപ്പറ്റി ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രാത്രി 10ന് തന്നെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ഇയാള്‍ വീട്ടിലെത്തി മുന്‍കൂറായി നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. നവദമ്പതികള്‍ മുറിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് ഉറക്കത്തിലേയ്ക്ക് വീണു.

റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു. കൂര്‍ക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് ഒളിച്ചിരുന്ന യുവാവിനെ കണ്ടത്. ഉടനെ പൊലീസിനെ വിളിച്ച് യുവാവിനെ പിടിച്ചേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിടിക്കുന്ന രംഗങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതോടെ അത് സമൂഹമാധ്യമങ്ങളില്‍ കുറഞ്ഞസമയം കൊണ്ട് വൈറലായി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button