തിരുവനന്തപുരം
സ്‌കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 294 ദിവസത്തിനുശേഷം അധ്യയനം ആരംഭിച്ചു. അവസാന വർഷ ബിരുദ വിദ്യാർഥികളും പിജി വിദ്യാർഥികളും തിങ്കളാഴ്‌ച കോളേജിലെത്തി. കഴിഞ്ഞവർഷം മാർച്ച് 16നാണ് ക്ലാസ് നിർത്തിവച്ചത്.
പകുതി വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി, കോവിഡ് മാനദണ്ഡപ്രകാരമാണ് ക്ലാസ് ആരംഭിച്ചത്. കോളേജുകളുടെ പ്രവൃത്തി സമയം രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെയാക്കി രണ്ട് ഷിഫ്‌റ്റായാണ് ക്ലാസ്. പ്രാക്ടിക്കലിനും പ്രധാന പാഠഭാഗങ്ങൾക്കും ഊന്നൽ നൽകിയാണ് ക്ളാസുകൾ.
ക്യാമ്പസിലും ഹോസ്റ്റലിലും മെസിലും ശാരീരിക അകലം നിർബന്ധമാക്കി. 90 ശതമാനം അധ്യാപകരും വിദ്യാർഥികളും ആദ്യദിനം കോളേജിലെത്തിയതായി പ്രിൻസിപ്പൽമാർ വീഡിയോ കോൺഫറൻസിൽ മന്ത്രി കെ ടി ജലീലിനെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..