Latest NewsNewsSaudi ArabiaGulf

 സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സൗദി കിരീടവകാശി

റിയാദ്: ഗള്‍ഫ് ലോകത്തു നിന്നും വരുന്നത് ശുഭകരമായ വാര്‍ത്തകളാണ്. ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മഞ്ഞുരുകല്‍. ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍  സൗദി  കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി.

Read Also : കോവിഡ് വാക്‌സിൻ വിതരണം : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

അകന്ന് നിന്നിരുന്ന ജിസിസി രാജ്യങ്ങള്‍ ഐക്യത്തിന്റെ പാതയില്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദിയിലെത്തി. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button