Latest NewsNewsIndia

എല്ലാ ദിവസവും കൃത്യമായി ക്ലാസുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഗുവാഹത്തി : കൃത്യമായി ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദിവസവും 100 രൂപ വീതം നല്‍കുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.മാത്രമല്ല, സംസ്ഥാനത്തെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥിനികളുടെ ബാങ്ക് അക്കൗണ്ടില്‍ 1500 മുതല്‍ 2000 രൂപ വരെ ഇട്ടു നല്‍കാനാണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.

Read Also : പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ

ഇത്തരത്തില്‍ നല്‍കുന്ന തുക വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനോ അവരുടെ മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ഈ പദ്ധതികളെല്ലാം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിനു സാധിക്കാതെ വരികയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button