05 January Tuesday

ജമാഅത്തെ വിമർശം: മുല്ലപ്പള്ളിയെ വീക്ഷണം വിലക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021


മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർടിയുമായുള്ള ബന്ധത്തെ വിമർശിച്ച കെപിസിസി പ്രസിഡന്റ്‌‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ  അഭിമുഖം കോൺഗ്രസ്‌ മുഖപത്രം വീക്ഷണം മുക്കി. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ തോൽവിക്ക്‌ കാരണമായി യുഡിഎഫ്‌ കൺവീനർ എം എം ഹസനെയടക്കം വിമർശിക്കുന്ന  അഭിമുഖമാണ്‌  ഒഴിവാക്കിയത്‌. ഓൺലൈനിൽനിന്ന്‌ ഇത്‌ പിൻവലിച്ചു. 

കോൺഗ്രസിലെയും മുസ്ലിംലീഗിലെയും നേതാക്കളുടെ ഇടപെടലാണിതിന്‌ പിന്നിൽ. ഞായറാഴ്‌ച ‌ മനോരമ ഓൺലൈനിൽ അഭിമുഖം വന്ന ഉടൻ വീക്ഷണം ഓൺലൈനിലും  ‌ പ്രസിദ്ധീകരിച്ചിരുന്നു.  വലിയ പ്രാധാന്യമായിരുന്നു മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന്‌ വീക്ഷണം ഓൺലൈനിൽ നൽകിയത്‌. എന്നാൽ അടുത്തദിവസം ഇറങ്ങിയ പത്രത്തിൽ ഇതില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായി ബന്ധമുണ്ടാകില്ലെന്നടക്കമുള്ള  പ്രഖ്യാപനമാണ്‌ മുഖപത്രം മുക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top