05 January Tuesday

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം: ഗുജറാത്തില്‍ എസ് എഫ് ഐ നേതാക്കളെ തടങ്കലിലാക്കി ഭരണകൂട ഭീകരത

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021

മാന്‍സി പൊലീസ് സ്റ്റേഷനില്‍ പഠനം തുടരുന്നു

അഹമ്മദാബാദ് > ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ എസ് എഫ് ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി.ആരവല്ലി ജില്ലയിലെ എസ് എഫ് ഐ സംഘാടക സമിതി കണ്‍വീനര്‍ മാന്‍സി റാവല്‍,കമ്മിറ്റി അംഗം കവല്‍ എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി വിജയഭായ്  രൂപാണി ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ഗ്രാമമായ ബയാഡില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അതിന്റെ പേരിലാണ് അറസ്റ്റ് .

മാന്‍സിയ്ക്ക് ബുധനാഴ്ച പരീക്ഷ എഴുതേണ്ടതാണൈന്ന് വ്യക്തമാക്കിയിട്ടും പൊലീസ് അറസ്റ്റില്‍ നിന്ന് പിന്‍വാങ്ങിയില്ല.ആരവല്ലി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന മാന്‍സി അവിടെയിരുന്നു പഠിയ്ക്കുന്ന ചിത്രം ഒപ്പം അറസ്റ്റിലായ കവല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഇരുപതുകാരിയായ ഒരു എസ് എഫ് ഐ പ്രവര്‍ത്തകയെപ്പോലും ഭയപ്പെടുന്ന അവസ്ഥയില്‍ ഗുജറാത്തിലെ സര്‍ക്കാര്‍ എത്തി എന്നത് ദയനീയമാണെന്ന് എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ആരവല്ലിയില്‍ എസ് എഫ് ഐ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. മാന്‍സിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തില്‍ പല കോളേജിലും എസ് എഫ് ഐ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top