Latest NewsNewsCrime

ഭർത്താവിന്റെ ക്രൂര മർദ്ദനത്തിൽ ഭാര്യ മരിച്ചു

ഹരിപ്പാട് : ഭർത്താവ്‌ ക്രൂരമായി മർദ്ദിച്ച വീട്ടമ്മ മരിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ വിജിതാലയത്തിൽ കമലമ്മ (49) ആണ് മരിച്ചിരിക്കുന്നത്. സംഭവത്തിലെ പ്രതിയായ വിജയപ്പനെ ബന്ധുവീട്ടിൽ നിന്നും നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്.‌ മദ്യപിച്ചെത്തിയ വിജയപ്പൻ കമലമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു ഉണ്ടായത്‌. നാഡിക്കും വയറിനും ഗുരുതരമായി പരുക്കേറ്റ കമലമ്മയെ വെള്ളിയാഴ്ച രാവിലെ അയൽക്കാർ മാവേലിക്കര ഗവണ്മെന്റ്‌ ആശുപത്രിയിലെത്തിച്ചു.

ആന്തരിക രക്തസ്രാവമുണ്ടായി നില വഷളായതോടെ തിങ്കളാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയുണ്ടായി. രാത്രി 12 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുക ഇയാളുടെ പതിവായിരുന്നു. അയൽക്കാരെയടക്കം അസഭ്യം പറയുകയും കൈയ്യേറ്റത്തിനു മുതിരുകയും ചെയ്യുന്നതിനാൽ വഴക്കുണ്ടായാൽ ആരും വീട്ടിലേക്ക് ചെല്ലാറില്ലെന്ന് അയൽവാസികൾ പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button