Latest NewsNewsInternational

കോവിഡിന് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനി പടരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഇംഫാൽ : മണിപ്പൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൗബാൽ ജില്ലയിലെ സാലുങ്ഫാം പ്രദേശത്തും ഇംഫാൽ ജില്ലയിലെ നോങ്മൈച്ചിംഗ് ചിങ്കോങ് (വഖ) പ്രദേശത്തുമാണ് പന്നിപ്പനി കണ്ടെത്തിയത്. സംസ്ഥാന വെറ്റിറിനറി ആന്റ് അനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ. ചൗബ സിംഗാണ് ഇക്കാര്യം അറിയിച്ചത്.

Read Also : “സ്കൂള്‍ കുട്ടികൾ ഇതിലും നന്നായി കളിക്കും” ; പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഷൊഹൈബ് അക്തര്‍

രോഗവ്യാപനം ഉണ്ടായ പ്രദേശം അടച്ചിടുകയും ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പ്രദേശത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മൃഗങ്ങളിൽ പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമപ്രകാരം തൗബാൽ ജില്ലയിലെ കാംഗ്യാംബെം, ലോക്ചാവോ, സാലുങ്ഫാം മമാംഗ് ലൈകായ് എന്നീ പ്രദേശങ്ങൾ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ഇംഫാൽ ജില്ലയിലെ നോങ്മൈച്ചിംഗ് ചിങ്കോങ് പ്രദേശത്തെ പന്നി ഫാമും രോഗബാധയുള്ള സ്ഥലമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പന്നി, പന്നിയിറച്ചി എന്നിവയുടെ വിൽപ്പനയും ഉപയോഗവും ജില്ലാ ഭരണകൂടം നിരോധിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button