തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തിന് പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള 20 ജില്ലകള്‍ എടുത്താല്‍ അതില്‍ 12 ഉം കേരളത്തിലാണെന്നും മരണ നിരക്കിലും കുറവ് വരുന്നില്ലെന്നും സുരേന്ദ്രന്‍ സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളില്‍ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കില്‍ സംസ്ഥാനത്ത് ഇത് 10 ശതമാനമാണ്. ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണിത്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നുവെന്നും സുരേന്ദ്രന്‍ കത്തില്‍ പറഞ്ഞു.
Wrote a letter to the Hon'ble PM Shri. Narendra Modi ji requesting an immediate intervention regarding the rapid rise in…
Posted by K Surendran on Monday, January 4, 2021
Post Your Comments