COVID 19KeralaCinemaLatest NewsNewsEntertainment

സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല

കൊച്ചി : സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല. തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ഫിയോക്ക് – ഫിലിം ചേംബർ പ്രതിനിധികൾ അറിയിച്ചിരുന്നു.

Read Also : സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും 

വിവിധ സാധ്യതകൾ പരിശോധിയ്ക്കുന്നതിനായി ഫിയോക്ക് യോഗം ഇന്നും ഫിലിം ചേംബര്‍ യോഗം നാളെയും കൊച്ചിയില്‍ ചേരും. ഈ യോഗങ്ങളിലായിരിക്കും തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാവുക. മിക്കവാറും അടുത്ത ആഴ്ചയോടെ തിയറ്റുകള്‍ തുറക്കാനാണു സാധ്യത.

തിയറ്ററുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കേണ്ട പ്രശ്‌നങ്ങള്‍, എല്ല ഭാഷയിലെയും സിനിമാ ലഭ്യത തുടങ്ങിയ വിഷയങ്ങൾ ഫിയോക്ക് യോഗത്തില്‍ ചര്‍ച്ചയാവും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button