KeralaLatest NewsNews

അറുതിയില്ലാത്ത ക്രൂരത; കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിനിടയിൽ കണ്ടെത്തി

പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊല്ലം: സംസ്ഥാനത്ത് ദിനംപ്രതി ക്രൂര കൃത്യങ്ങളുടെ തോത് വർധിച്ചുവരുന്ന സാഹചര്യത്തിൽ മറ്റൊരു ക്രൂരതിയ്ക്ക് കേരളം സാക്ഷിയായി. കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.

Read Also: കാറില്‍ ലിഫ്റ്റ് നല്‍കിയ ശേഷം 16കാരനുമായി ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് അറസ്റ്റ്; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

എന്നാൽ രണ്ട് ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിൽ ഉപേക്ഷിച്ചത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button