Latest NewsNewsIndia

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി

ആശ്വാസത്തോടെ ജനങ്ങള്‍

ന്യൂഡല്‍ഹി: കൊറോണയെ രാജ്യത്ത് നിന്ന് തുരത്താനുള്ള ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ യജ്ഞം ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

Read Also : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സീന് ആവശ്യക്കാരേറെ

രാജ്യം ശാസ്ത്രജ്ഞരോടും, സാങ്കേതിക വിദഗ്ദ്ധരോടും കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.നാഷണല്‍ മെട്രോളജി കോണ്‍ക്ലവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മോദി ദേശീയ ആണവോര്‍ജ്ജ ടൈം സ്‌കെയിലും, ഭാരതീയ നിര്‍ദേശക് ദ്രവ്യയും രാജ്യത്തിന് സമര്‍പ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ തറക്കല്ലിടല്‍ കര്‍മ്മവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ദ്ധനും ചടങ്ങില്‍ പങ്കെടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button