Latest NewsNewsEntertainment

ബുർജ്‌ ഖലീഫയുടെ വാളിൽ മലയാളി താരത്തിന്റെ മുഖവും; അപൂർവ്വ നേട്ടം സ്വന്തമാക്കി യുവനടി

ഇന്ത്യയിൽ നിന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ ചിത്രമാണ് ബുർജ്‌ ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്‌ ഖലീഫ. ഇവിടെ പ്രശസ്തരായ നിരവധിപേരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്.  അവസാനമായി ഇന്ത്യയിൽ നിന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ ചിത്രമാണ് ബുർജ്‌ ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇപ്പോഴിതാ ഒരു മലയാളി താരം കൂടിയായ ജുമാന ഖാന്‍റെ ചിത്രമാണ് ബുർജിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ദുബായിലെ പ്രമുഖ ഇൻഫ്ലുൻസറും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒമർ ലുലുവിന്‍റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്‌ലാ പ്യാർ’ എന്ന ഹിന്ദി ആൽബത്തിലെ നായിക കൂടിയാണ് ജുമാന. ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ ഇത്തരത്തിൽ വരുന്നതെന്ന് പെഹ്ലാ പ്യാർ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button