തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുക്കുന്നതിനിടെ ആത്മഹത്യ ചെയ്‌ത രാജന്റെ കുടുംബത്തിനു നൽകാൻ വാങ്ങിയ ഭൂമി സർക്കാരിന് കൈമാറുമെന്ന് ബോബി ചെമ്മണ്ണൂർ. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. പരാതിക്കാരിയായ വസന്തയിൽനിന്ന് വാങ്ങി ഭൂമി നൽകാനുള്ള നീക്കത്തെ കുട്ടികൾ നിരസിച്ചിരുന്നു. സർക്കാർ ഭൂമി നൽകിയാൽ മാത്രമേ സ്വീകരിക്കൂവെന്ന് രാജന്റെ മക്കൾ വ്യക്തമാക്കുകയും ചെയ്തു.
ഞായറാഴ്‌ച ഫെയ്സ്ബുക്കിൽ ബോബി മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പങ്കുവച്ചിരുന്നു. ‘എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികൾക്ക് ആ രേഖകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈകൊണ്ട് ലഭിക്കണമെന്നാണ്. ഞാൻ ആലോചിച്ചപ്പോൾ അത് കുട്ടികളുടെ ന്യായമായ ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല, നമ്മുടെ മുഖ്യമന്ത്രി അത് നൽകാൻ ഏറെ അനുയോജ്യനുമാണ്. അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.
ഞാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അപേക്ഷിക്കാൻ പോകുകയാണ്. അങ്ങയുടെ കൈകൊണ്ടു തന്നെ ഈ രേഖകൾ കുട്ടികൾക്ക് നൽകണമെന്ന്. അതിന് ഞാൻ തിരുവനന്തപുരത്ത് തുടരുകയാണ്’. –- ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..