KeralaLatest NewsNews

അതീവഗുരുതരം, കൃഷ്ണകുമാറിന്റെ വീട് അതിക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ.സുരേന്ദ്രന്‍

കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ മലപ്പുറം സ്വദേശി അതിക്രമിച്ച് കയറിയ സംഭവം അതീവഗുരുതരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീവ്രവാദ സ്വഭാവമുളള ചിലര്‍ കൃഷ്ണകുമാറിന് എതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണെന്നും ഇന്നലെ അദ്ദേഹത്തിന്റെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആവശ്യം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാകുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : യുവാവ് വീട്ടില്‍ അതിക്രമിച്ച് കടന്ന സംഭവം, പ്രതികരണവുമായി കൃഷ്ണകുമാര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button