Latest NewsNewsInternational

11 കൽക്കരി ഖനിത്തൊഴിലാളികളെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 11 കൽക്കരി ഖനിത്തൊഴിലാളികളെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ ന്യൂനപക്ഷ വിഭാഗമായ ഷിയ ഹസാര സമുദായത്തിൽ പെട്ടവരാണ്. അക്രമിസംഘം തൊഴിലാളികളെ ജോലിക്കായി പോകുന്നതിനിടെ തടഞ്ഞുനിർത്തി ഷിയ ഹസാര സമുദായത്തിൽ പെട്ടവരെ മാത്രം തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഈ സമുദായത്തിൽ പെട്ടവരെ മുൻപും നിരോധിത ലഷ്കറെ ജംഗ്‍വി ഭീകരസംഘടന ആക്രമിക്കുകയുണ്ടായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button