ലണ്ടൻ
തിരിച്ചടികളിൽനിന്ന് അഴ്‌സണൽ തിരിച്ചുവരുന്നു. വെസ്‌റ്റ് ബ്രോംവിച്ചിനെ നാല് ഗോളിന് തകർത്ത് അഴ്‌സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാംജയം സ്വന്തമാക്കി. അലക്‌സാൻഡ്രെ ലകാസട്ടെ അഴ്‌സണലിനായി ഇരട്ടഗോൾ നേടി. ബുകായോ സാക്ക, കീറൺ ടിയേണി എന്നിവരും ലക്ഷ്യം കണ്ടു.
തുടർച്ചയായ ഏഴ് കളിയിൽ ജയമില്ലാതിരുന്ന മൈക്കേൽ അർടേറ്റയുടെ സംഘം തരംതാഴ്‌ത്തൽ മേഖലയ്‌ക്ക് അരികെയായിരുന്നു. ചെൽസിയെ തകർത്തായിരുന്നു തിരിച്ചുവന്നത്. അടുത്ത കളിയിൽ ബ്രൈറ്റണെയും കീഴടക്കി. 23 പോയിന്റുള്ള അഴ്‌സണൽ പതിനൊന്നാം സ്ഥാനത്തേക്ക് മുന്നേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..