Latest NewsNews

ശ്രീനിഷിന്റെ ശബ്ദം കേട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും; കുഞ്ഞിനെക്കുറിച്ചു പേളി

കുഞ്ഞ് ഇപ്പോള്‍ തുള്ളിച്ചാടുന്ന സമയമാണ്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താര ദമ്പതിമാരാണ് പേളിയും ശ്രീനിഷും. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങൾ. അമ്മയാകാന്‍ തയ്യാറെടുക്കുന്ന പേളിയുടെ ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.

താരത്തിന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോളിതാ ​ഗര്‍ഭകാലത്തെക്കുറിച്ച് താരം പങ്കുവച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ”കുഞ്ഞ് ഇപ്പോള്‍ തുള്ളിച്ചാടുന്ന സമയമാണ്. ഞാന്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്ബോള്‍ കുഞ്ഞ് തുള്ളുന്നത് ശരിക്കും അറിയാന്‍ സാധിക്കുന്നുണ്ട്. എനിക്ക് തണുക്കുമ്ബോള്‍, അല്ലെങ്കില്‍ കുഞ്ഞിന് വിശക്കുന്നുണ്ടെങ്കില്‍ ഉള്ളില്‍ നിന്നും അനങ്ങും. ഒരു ദിവസം ഞാന്‍ വൈകിയാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ അന്നേരം വയറിനുള്ളില്‍ നിന്നും മുന്നറിയിപ്പ് ലഭിക്കും.” താരം പറയുന്നു.

കുഞ്ഞിപ്പോള്‍ ശബ്ദങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും പേളി പങ്കുവച്ചു. ”ശ്രീനിഷിന്റെ ശബ്ദം കേട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. എനിക്ക് അത് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. ഗര്‍ഭ കാലത്തിന്റെ ആദ്യ മൂന്ന് മാസം വളരെയധികം ബുദ്ധിമുട്ടായിരുന്നു.” എന്നാലിപ്പോള്‍ താനിത് വളരെയധികം ആസ്വദിക്കുകയാണെന്നും പേളി പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button