KeralaCinemaMollywoodLatest NewsNewsEntertainment

കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവം : കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഫസല്‍ ഉള്‍ അക്ബര്‍

തിരുവനന്തപുരം: ഇന്നലെ രാത്രിയോടെയാണ് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫസല്‍ ഉള്‍ അക്ബര്‍ നടൻ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നത്. ഇയാൾ വീടിന്റെ ഗെയ്റ്റ് ചാടി കടക്കുകയും വീട്ടിൽ കയറി ബഹളവും വെയ്ക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പോലീസ് എത്തി ഫസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കി തമിഴ്‌നാട് സർക്കാർ

കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണയെ കാണുന്നതിന് വേണ്ടിയാണ് താന്‍ വീട്ടില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

സംഭവസമയത്ത് അഹാന കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല. പ്രതിയുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചുവെങ്കിലും ഫസലിനെ ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ് അവരുടെ നിലപാട്.

ഫസലിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും ഇയാള്‍ ലഹരിക്കടിമയാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. നടന്റെ വീടിനു നേരെയുണ്ടായ അതിക്രമത്തിന്‌ പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ ശാസ്തമംഗലത്തിനടുത്ത് മരുതംകുഴി എന്ന സ്ഥലത്താണ് കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button